സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് പൂർണമായും വിശ്വസിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പോരാട്ടത്തിന്റെ മുൻനിരയില്‍ എല്‍ഡിഎഫും കേരളത്തിലെ ഇടതുസർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന റാലി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരുകാരണവശാലും സംഘപരിവാർ ശക്തികള്‍ക്കു മുന്നില്‍ ഇടതുപക്ഷം മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല. മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിങ്ങളുടെ പൗരാവകാശങ്ങള്‍ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ് പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമാണിത്. രാഹുല്‍ ഗാന്ധി ജോഡോ യാത്രയിലോ സമാപനത്തിലോ അതിനു ശേഷമോ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?