തിരക്കു കാരണം ഭര്‍ത്താവിനെ ശ്രദ്ധിക്കാൻ പറ്റുന്നില്ല : ഭര്‍ത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച്‌ മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ

  • 07/04/2024

ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച്‌ മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത് . 47 കാരനാണ് അസാലിന്റെ ഭർത്താവ് മുഹമ്മദ് ഹാഫിസാം.

പ്രശസ്തയായ ഗായികയായതിനാല്‍ നിരന്തരം യാത്രയിലാണ് അസാലിൻ . വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമാണ് പല ദിവസങ്ങളിലും അസാലിൻ .വീട്ടില്‍ സമയം ചെലവഴിക്കുന്നത് വളരെ കുറവാണ്. ഭർത്താവ് എപ്പോഴും തനിച്ചായതിനാല്‍ ആ ഏകാന്തതയകറ്റാൻ ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു നല്‍കാൻ അസാലിൻ തീരുമാനിക്കുകയായിരുന്നു.

26 കാരിയായ വധുവിനെയാണ് ഭർത്താവിനായി കണ്ടെത്തി നല്‍കിയത് .' എന്റെ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചതിന് ശേഷവും ഞാൻ എന്റെ ഭർത്താവിനൊപ്പം സന്തോഷവതിയാണ് .. ഞങ്ങള്‍ മൂന്നുപേരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. ഒഴിവുസമയങ്ങളില്‍ ഞാൻ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നു ' അസാലിൻ പറഞ്ഞു.

Related News