സബ്സിഡി അനുവദിക്കുന്നത് വിലക്കി; ട്വന്റി 20 ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പൂട്ടി

  • 13/04/2024

കിഴക്കമ്ബലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാർക്കറ്റ് അടച്ചു. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടർ വിലക്കിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സബ്സിഡി അനുവദിക്കരുതെന്നാണ് കളക്ടർ ഉത്തരവിട്ടത്.

സബ്സിഡി ഇനത്തില്‍ സാധനങ്ങള്‍ വില്‍ക്കാനാവാത്തതിനാല്‍ ഭക്ഷ്യസുരക്ഷാമാർക്കറ്റ് പ്രവർത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞാണ് അടച്ചുപൂട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി ഉയർന്നതോടെയാണ് കളക്ടർ നടപടിയെടുത്തത്.


Related News