അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാള്‍ പാലക്കാട് സ്വദേശിയായ മലയാളി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 20/05/2024

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. മനുഷ്യക്കടത്തിന് ഇരയായരില്‍ ഒരാള്‍ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി.

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. പ്രതി സാബിത്തില്‍ നിന്ന് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Related News