തൃശൂരില്‍ രണ്ടുവയസുകാരന്‍ പാടത്തെ വെള്ളത്തില്‍ വീണു മരിച്ചു, കണ്ടത് നാട്ടുകാര്‍

  • 26/05/2024

രണ്ടു വയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തൃശൂരില്‍ പഴുവിലിലാണ് സംഭവം. പഴുവില്‍ സ്വദേശി സിജോ- സീമ ദമ്ബതികളുടെ മകന്‍ ജെറമിയയാണ് മരിച്ചത്.

നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച ജെറമിയയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്.

Related News