ശശി തരൂരിന്റെ സ്റ്റാഫംഗം സ്വർണക്കടത്തുകേസിൽ കസ്റ്റംസ് പിടിയിൽ; അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ

  • 30/05/2024

ശശി തരൂരിന്റെ സ്റ്റാഫംഗം സ്വർണക്കടത്തിൽ കസ്റ്റംസ് പിടിയിൽ. തരൂരിന്റെ സ്റ്റാഫംഗം ശിവകുമാർ പ്രസാദ് അടക്കം രണ്ട് പേർ പിടിയിലായത് ഡൽഹി വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടയിലാണ്. 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ എം പി പ്രതികരിച്ചു. 

വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു. എയർഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇയാൾ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചത്.വിവരമറിഞ്ഞത് ഞെട്ടലോടെയാണെന്നും 72കാരനായ ഇദ്ദേഹത്തെ വിരമിച്ച ശേഷവും അനുകമ്പയുടെ പുറത്ത് തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിക്കുകയായിരുന്നെന്നും തരൂർ എക്സിലൂടെ പ്രതികരിച്ചു.

സിപിഐഎമ്മും ബിജെപിയും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. സിപിഐഎമ്മും കോൺഗ്രസും സ്വർണ്ണക്കടത്തുകാരുടെ മുന്നണിയെന്ന വിമർശനവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സ്വർണ്ണം കടത്തുന്നത് ആരാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവത്തിൽ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related News