പന്തീരാങ്കാവ് പീഡനക്കേസ്: ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം, മൊഴിമാറ്റത്തിന് പിന്നില്‍ ഭീഷണിയില്ലെന്ന് പ്രതിഭാഗം

  • 10/06/2024

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കും. അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നല്‍കുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. 

പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ട് നല്‍കിയിരിക്കുകയാണ് പരാതിക്കാരി.തുടർനടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

Related News