നൈജീരിയയില്‍ വിവാഹ വേദിയിലടക്കം മൂന്നിടങ്ങളില്‍ ചാവേർ പൊട്ടിത്തെറിച്ച് 18 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയില്‍ ശനിയാഴ്ചയാണ് ക്രൂരമായ ആക്രമണം നടന്നത്. കുട്ടികളും സ്ത്രീകളും ഗർഭിണികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി ബർകിൻഡോ സെയ്ദു സ്ഥിരീകരിച്ചു. വിവാഹവേദിക്ക് പുറമെ, ശവസംസ്കാര ചടങ്ങിലും ആശുപത്രിയിലും സ്ഫോടനമുണ്ടായി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
വിവാഹ ചടങ്ങിനെത്തിയ, കൈക്കുഞ്ഞിനെ മുതുകില്‍ കെട്ടിയ ഒരു സ്ത്രീ പൊട്ടിത്തെറിച്ചതായി സംസ്ഥാന പൊലീസ് വക്താവ് നഹൂം കെന്നത്ത് ദാസോ പറഞ്ഞു.പറഞ്ഞു. സ്ത്രീ തൻ്റെ കൈവശമുണ്ടായിരുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (IED) തിരക്കേറിയ മോട്ടോർ പാർക്കില്‍ വച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാമറൂണ്‍ അതിർത്തിക്ക് സമീപം ആശുപത്രിയെയും വനിതാ ചാവേർ ബോംബർമാർ ലക്ഷ്യമിട്ടതായി പൊലീസ് അധികൃതർ പറഞ്ഞു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അധികൃതർ അന്വേഷണം നടത്തിവരികയാണ്. ബോക്കോ ഹറാമിൻ്റെയും വിമത വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെയും (ISWAP) ശക്തികേന്ദ്രമാണ് ബോർണോ. തീവ്രവാദ സംഘടനകള്‍ ഗ്രാമീണ മേഖലയിലുടനീളം സജീവമാണ്. ഗ്വോസ പട്ടണത്തിലെകല്യാണം, ശവസംസ്കാരം, ആശുപത്രി എന്നിവ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ പതിവാണെന്നും അധികൃതർ പറയുന്നു. ഭീകരവാദ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ 15 വർഷത്തിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?