വയനാട് കുറുവ ദ്വീപില്‍ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് എങ്ങനെ അനുമതി നല്‍കി എന്നതില്‍ വിശദീകരണം നല്‍കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി.
ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലില്‍ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കോടൂറിസത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കുറുവ ദ്വീപില്‍ നടക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?