മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്ബർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 9 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ്. 13 പേരുടെ സാമ്ബിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരില്‍ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്. മരിച്ച 14കാരന്റെ സമ്ബർക്ക പട്ടികയില്‍ 406 പേരാണുളളത്.
ഇവരില്‍ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരില്‍ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളില്‍ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതില്‍ 4 പേർ കുട്ടിയുമായി സമ്ബർക്കമുള്ളവരാണ്. 2023 ല്‍ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?