ബജറ്റില്‍ കേരളത്തെ തഴഞ്ഞു എന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ ചെറുപ്പക്കാര്‍ ഇല്ലേ?, സ്ത്രീകള്‍ ഇല്ലേ?, ഫിഷറീസ് ഇല്ലേ? എന്നായിരുന്നു സുരേഷ് ഗോപിയുടെ മറു ചോദ്യം. കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ എയിംസ് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിന് ഏറ്റവും പ്രയോജനകരമായ ബജറ്റാണിതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പലിശരഹിത വായ്പാ പദ്ധതി നീട്ടാനുള്ള നിര്‍ദേശം കേരളത്തിന് ഗുണകരമാണ്. കേരളത്തിലെ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്. കിഫ്ബിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ മാറ്റി, കേന്ദ്രസര്‍ക്കാരിന്‍രെ പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?