കുവൈറ്റ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള പല മാർ​ഗങ്ങളും തഴയപ്പെട്ടു; ഉപേക്ഷിച്ചത് അന്താരാഷ്ട്ര ഡെവലപ്പർമാരുടെ പദ്ധതികളും

  • 20/08/2024


കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള പല നിർദേശങ്ങളും ഇപ്പോഴും പേപ്പറിൽ മാത്രമായി ഒതുങ്ങികിടക്കുന്നു. അന്താരാഷ്ട്ര ഡെവലപ്പർമാർ ഒരു വർഷം മുമ്പ് അവതരിപ്പിച്ച നിരവധി സംരംഭങ്ങളും പരിഹാരങ്ങളും ഉണ്ട്. എന്നാൽ ഊർജം ലാഭിക്കുന്നതിൽ പ്രാധാന്യമുണ്ടായിട്ടും അവ ഇപ്പോഴും നടപ്പാക്കാനായി ശ്രമങ്ങളുണ്ടായിട്ടില്ല. എട്ട് അന്താരാഷ്‌ട്ര കമ്പനികൾ സ്വതന്ത്ര വിതരണ സംവിധാനത്തിന് കീഴിൽ വൈദ്യുതി-ജല മന്ത്രാലയത്തിന് നഷ്ടങ്ങളൊന്നുമില്ലാതെ, നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഊർജവും വെള്ളവും വാങ്ങാൻ പദ്ധതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൃത്തങ്ങൾ പറ‍ഞ്ഞു. 

നോർവീജിയൻ കമ്പനിയായ സ്‌കാടെക് 1,300 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ സ്റ്റേഷൻ ഒരു ചെലവും കൂടാതെ നിർമ്മിക്കാൻ മുമ്പ് ഒരു സംരംഭം സമർപ്പിച്ചിരുന്നുവെങ്കിലും അത് അവഗണിക്കപ്പെട്ടു. പിന്നീട് ഈജിപ്ഷ്യൻ സർക്കാരുമായി 5,000 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ സ്റ്റേഷൻ നിർമ്മിക്കാൻ കരാറിലേർപ്പെട്ടു. ഇത് കമ്പനിയുടെ സംരംഭം പിൻവലിക്കുകയും കുവൈത്തിന് ഒരു ആഗോള ഡെവലപ്പറെയും നിക്ഷേപകനെയും നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Related News