2,048 പ്രവാസി ജീവനക്കാരുടെ സേവനം കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അവസാനിപ്പിച്ചു

  • 21/08/2024


കുവൈത്ത് സിറ്റി: റീപ്ലേസ്മെന്റ് പോളിസിക്ക് അനുസൃതമായി കുവൈത്തികളല്ലാത്ത 2,048 ജീവനക്കാരുടെ സേവനം കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രാലയം അവസാനിപ്പു. എഞ്ചിനീയറിംഗ് തസ്തികകളിൽ 54 പ്രവാസികളും അധ്യാപനം, വിദ്യാഭ്യാസം, പരിശീലനം എന്നീ തസ്തികകളിൽ 1,100 പേരും സാമൂഹികം, വിദ്യാഭ്യാസം, കായികം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ 324 പേർ, ശാസ്ത്രവുമായി ബന്ധപ്പെട്ട 24 പേർ, കല, മാധ്യമം, പബ്ലിക് റിലേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട റോളുകളിൽ 17 പേർ സാമ്പത്തിക മേഖലകളിൽ നിന്ന് 13 പേർ എന്നിങ്ങനെയാണ് റീപ്ലേസ് ചെയ്തത്. സിവിൽ സർവീസ് കമ്മീഷൻ്റെ 11/2017 പ്രമേയത്തിന് അനുസൃതമായി മന്ത്രാലയം പിരിച്ചുവിടൽ തീരുമാനങ്ങൾ പുറപ്പെടുവിക്കുന്നത് തുടരും. കൂടാതെ രണ്ട് വർഷത്തേക്ക് സമഗ്ര ബോണസ് കരാറുകൾക്ക് കീഴിൽ കുവൈത്തികളല്ലാത്തവരെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ തസ്തികകളിൽ നിയമിച്ചിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News