കുവൈത്തിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

  • 21/08/2024


കുവൈറ്റ് സിറ്റി : കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിൻ്റെ  ഭാഗമായ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ബുധനാഴ്ച വടക്കുകിഴക്കൻ കുവൈറ്റിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക സമയം 4:46 ന്  ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 6 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂചലനം 

പിന്നീട്, വൈകുന്നേരം 6:33 ന്, നെറ്റ്‌വർക്ക് അതേ പ്രദേശത്ത് ഒരു തുടർചലനം കണ്ടെത്തി, അതേ ആഴത്തിൽ റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തി. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണ്.

Related News