പ്രവാസികൾക്കും വിരമിച്ചവർക്കും നിരാശ; പുതിയ തീരുമാനവുമായി കുവൈത്ത് എയർവേയ്സ്

  • 22/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് ചില ജീവനക്കാർക്കുള്ള സർവീസുകൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വർധിപ്പിച്ച ശമ്പളവും ജീവനക്കാരുടെ അമിത എണ്ണവും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിലാണ് എയർലൈനും ഉൾപ്പെടുന്നത്. ഇത് വലിയ സാമ്പത്തിക ചെലവുകൾക്ക് കാരണമാകുന്നുണ്ട്. 

കുവൈത്തി പൗരന്മാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ ശക്തിയെ പുനരുജ്ജീവിപ്പിക്കുന്നതിനും രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ നയങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനങ്ങളെന്ന് എയർലൈൻ വ്യക്തമാക്കി. പിരിച്ചുവിടലുകൾ രണ്ട് പ്രത്യേക ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണെന്ന് കമ്പനി വ്യക്തമാക്കി. വിദേശ തൊഴിലാളികളും വിരമിക്കൽ പെൻഷനു അർഹതയുള്ളവരുമാണ് ഇതിൽ ഉൾപ്പെടുന്നത്. സമീപ വർഷങ്ങളിൽ സുരക്ഷിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സാങ്കേതിക വൈദഗ്ധ്യമുള്ള ചില വിരമിച്ചവരെ കുവൈത്ത് എയർവേയ്‌സ് നിയമിച്ചിരുന്നു. ഇവരിൽ ചിലരുടെ സേവനങ്ങൾ അവസാനിപ്പിക്കാനും എയർലൈൻ തീരുമാനിച്ചിട്ടുണ്ട്.

Related News