മംഗഫ് തീപിടിത്തവുമായി ബന്ധപ്പെട്ട സ്ഥാപനത്തെ ലേലത്തിൽ നിന്ന് വിലക്കി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ

  • 22/08/2024

 


കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ മം​ഗഫ് തീപിടിത്തത്തിൽ പ്രതിക്കൂട്ടിലുള്ള കമ്പനികയെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി). ജൂണിൽ മാരകമായ തീപിടുത്തം ഉണ്ടാകുകയും ഇന്ത്യക്കാരടക്കം ഡസൻ കണക്കിന് ഏഷ്യക്കാരുടെ ജീവൻ അപഹരിക്കുകയും ചെയ്ത മംഗഫിലെ വസ്തുവിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ കോർപ്പറേഷനും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. 

അതേസമയം, പബ്ലിക് പ്രോസിക്യൂഷൻ കമ്പനിയുടെ കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്കല്ല, മിസ്‌ഡിമെനർ കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായാണ് അന്വേഷണ വകുപ്പിലേക്ക് റഫർ ചെയ്തത്. 1977-ൽ സ്ഥാപിതമായ കമ്പനി കുവൈത്തിലും ഗൾഫ് മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. കമ്പനിക്ക് ഈ മേഖലയിൽ ഉയർന്ന തലത്തിലുള്ള വൈദഗ്ധ്യമുണ്ട്. അതുകൊണ്ട് ടെൻഡറുകളിൽ പങ്കെടുക്കാൻ വിലക്ക് ഏർപ്പെടുത്തിയ തീരുമാനം ആശ്ചര്യമുണ്ടാക്കുന്നുവെന്നും അഭിപ്രായമുയർന്നിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

Related News