ദോഹയിൽ പുതിയ പൈലറ്റ് കടൽജല ഡീസാലിനേഷൻ പ്ലാൻ്റ് വരുന്നു

  • 22/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് ദോഹയിൽ പുതിയ പൈലറ്റ് കടൽജല ഡീസാലിനേഷൻ പ്ലാൻ്റ് നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇത് പ്രതിദിനം 50 മില്യൺ ഇംപീരിയൽ ഗാലൻ ഉൽപ്പാദന ശേഷിയുള്ള രാജ്യത്തെ ഒമ്പതാമത്തെ പ്ലാൻ്റാണ്. പാഴായിപ്പോകുന്നതും ചിതറിപ്പോകുന്നതുമായ ഊർജത്തെ ആശ്രയിക്കുന്ന ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ സ്റ്റേഷൻ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കുമെന്നും അധികൃതർ വിശദീകരിച്ചു. 

പ്രകൃതിദത്തമായ ശുദ്ധജല സ്രോതസ്സുകളുടെ ദൗർലഭ്യത്തിൻ്റെ കാര്യത്തിൽ കുവൈറ്റ് ലോകത്ത് രണ്ടാം സ്ഥാനത്തും ആളോഹരി ജല ഉപഭോഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുമാണ്. പ്രതിദിനം 695.1 മില്യൺ ഗാലൻ ശുദ്ധജലം ഉത്പാദിപ്പിക്കുന്ന എട്ട് ഡീസലിനേഷൻ പ്ലാൻ്റുകൾ രാജ്യത്തുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 170.4 മില്യൺ ഇംപീരിയൽ ഗാലൻ ഉള്ള ദോഹ വെസ്റ്റ് പ്ലാൻ്റാണ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്. തുടർന്ന് 145.2 ഇംപീരിയൽ ​ഗാലൻ ഉത്പാദിപ്പിക്കുന്ന അൽ സൂർ സൗത്ത് പ്ലാൻ്റാണ്.

Related News