കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയുമായി പൊലീസ് ഇന്ന് വിശാഖപട്ടണത്തുനിന്ന് യാത്ര തിരിക്കും

  • 23/08/2024

കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെയും കൊണ്ട് പൊലീസ് സംഘം വിശാഖപട്ടണത്തുനിന്ന് ഇന്ന് യാത്ര തിരിക്കും. വിജയവാഡയില്‍നിന്ന് രാത്രി 10.25നുള്ള കേരളാ എക്സ്‍പ്രസിലാണ് യാത്ര.

കുട്ടിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്നലെ രാത്രി പൊലീസ് പൂർത്തിയാക്കി. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശാഖപട്ടണത്തെത്തിയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. എന്നാല്‍, രാത്രിയായതിനാല്‍ ഇന്നലെ കുട്ടിയെ ഏറ്റെടുക്കാൻ കഴിഞ്ഞില്ല.

നാളെ രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ആദ്യം വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം സി.ഡബ്ല്യു.സിയുടെ മുൻപാകെ ഹാജരാക്കും. കുട്ടിക്ക് മാതാപിതാക്കളില്‍നിന്നു മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതില്‍ വ്യക്തത വരുത്തിയ ശേഷമാകും ഇവര്‍ക്കൊപ്പം വിടാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കുക.

Related News