പ്രവാസികൾ കുവൈറ്റ് വിടുന്നോ ?

  • 24/08/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് പ്രകാരം 2024 ജൂൺ അവസാനത്തോടെ കുവൈത്തിലെ മൊത്തം ജനസംഖ്യ 4,918,570 ആയി. 2024 ജനുവരിയിൽ നിന്ന് 5299 പേരുടെ വർധനയാണ് ഉണ്ടായത്. 2024 ജനുവരിയിലെ 1,545,781ൽ നിന്ന് കുവൈത്ത് പൗരന്മാരുടെ എണ്ണം 1,559,925 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് 14,144 കുവൈത്തികളുടെ വർധനവാണ് ഉണ്ടായത്. 

അതേസമയം, പ്രവാസി ജനസംഖ്യ 3,367,490 ൽ നിന്ന് 3,358,645 ആയി കുറഞ്ഞു, ഇത് 8,845 വ്യക്തികളുടെ കുറവ് രേഖപ്പെടുത്തുന്നു. കുവൈത്തികൾ ഇപ്പോൾ മൊത്തം ജനസംഖ്യയുടെ 32 ശതമാനം വരും. അതേസമയം പ്രവാസികൾ 68 ശതമാനം ആണ്. താമസക്കാരുടെ എണ്ണത്തിൽ 21 ശതമാനം ഇന്ത്യക്കാർ, 13 ശതമാനം ഈജിപ്ഷ്യൻ, ആറ് ശതമാനം ബംഗ്ലാദേശി, അഞ്ച് ശതമാനം ഫിലിപ്പിനോ എന്നിങ്ങനെയാണ് കണക്കുകൾ. സൗദി, സിറിയൻ, നേപ്പാളി, ശ്രീലങ്കൻ പൗരന്മാർ ഓരോന്നും ജനസംഖ്യയുടെ മൂന്ന് ശതമാനം വരും.

Related News