കുവൈത്തിൽ വായ്പ എടുത്തവർ മരണപ്പെട്ടാൽ ബാധ്യത അവകാശികളിലേക്ക് വരില്ല

  • 24/08/2024


കുവൈത്ത് സിറ്റി: ലോൺ കാലാവധിക്കിടെ ഉപഭേക്താവ് മരണപ്പെട്ടാൽ അതിന്റെ ബാധ്യതകൾ അടയ്ക്കുന്നതിൽ നിന്ന് അവകാശികളെ ഒഴിവാക്കി. ധനസഹായ സ്ഥാപനങ്ങൾക്ക് മരിച്ചയാളുടെ ബാലൻസ് മരവിപ്പിക്കാനോ അല്ലെങ്കിൽ അവകാശികളെ നിയമപരമായി പ്രോസിക്യൂട്ട് ചെയ്യാനോ കഴിയില്ല. കുവൈത്ത് ബാങ്കുകളും പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളും, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദ്ദേശപ്രകാരം, പ്രാദേശിക ഇൻഷുറൻസ് കമ്പനികളുമായി അവരുടെ ഫിനാൻസിംഗ് പോർട്ട്‌ഫോളിയോകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വ്യക്തിഗത ക്ലയൻ്റുകൾക്കും ലൈഫ് ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്. ഉപഭോക്താവ് ഇൻഷുറൻസിൻ്റെ പകുതി മൂല്യം വഹിക്കേണ്ടി വരും.

Related News