ഷുവൈഖിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന; ഭക്ഷ്യ യോ​ഗ്യമല്ലാത്ത 125 കിലോഗ്രാം മാംസം പിടിച്ചെടുത്തു

  • 25/08/2024


കുവൈത്ത് സിറ്റി: ഷുവൈഖ് പ്രദേശത്തെ ഭക്ഷണ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ്റെ കീഴിലുള്ള ഷുവൈഖ് ഇൻസ്പെക്ഷൻ സെൻ്ററിൻ്റെ (ബി) എമർജൻസി ടീമാണ് പരിശോധനകൾ നടത്തിയത്. ഈ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കരുതുന്ന 125 കിലോഗ്രാം മാംസവും കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 12 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

വിപണന കേന്ദ്രങ്ങൾ, സഹകരണ സംഘങ്ങൾ, ഫുഡ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ സംഘം പരിശോധന പര്യടനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഷുവൈഖിലെ നിരവധി സ്റ്റോറുകളിൽ നടത്തിയ പരിശോധനയിൽ 12 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കാലഹരണപ്പെട്ടതോ അനുയോജ്യമല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, ലൈസൻസുള്ള പ്രദേശത്തിനപ്പുറം അധിക സ്ഥലം അനധികൃതമായി ഉപയോഗിക്കുന്നത്, പൊതുവായ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടൽ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News