കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമെന്ന് ആഭ്യന്തര മന്ത്രാലയം

  • 25/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് നൽകിയ പൊതുമാപ്പ് കാലാവധി 65,000ത്തിലേറെ റെസി‍ഡൻസി നിയമലംഘകർക്ക് അവരുടെ നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിൽ ​ഗുണകരമായെന്ന് ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പ് സമയപരിധി അവസാനിച്ചതിനെത്തുടർന്ന് ജൂലൈ ഒന്ന് മുതൽ റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ ലക്ഷ്യമിട്ട് കർശനമായ പരിശോധനകളാണ് നടത്തുന്നത്. നിയമലംഘകർ ഏറ്റവും കൂടുതൽ പിടിക്കപ്പെട്ട പ്രദേശങ്ങൾ മഹ്ബൂലയും ജലീബ് അൽ ഷുവൈക്കുമാണ്. 

ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം പിടിക്കപ്പെടുന്ന റെസിഡൻസി നിയമലംഘകരെ ഉടൻ തന്നെ രാജ്യത്ത് നിന്ന് നാടുകടത്തുന്നുണ്ട്. വീണ്ടും അവർ രാജ്യത്തേക്ക് തിരികെ വരാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. അത്തരത്തിൽ പൊതുമാപ്പിന് ശേഷം 45,000ത്തിലേറെ നിയമലംഘകർ പിടിയിലായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു.

Related News