കുരങ്ങുപനിയെന്ന് സംശയിച്ചിരുന്ന ആറ് കേസുകളുടെയും ഫലം നെ​ഗറ്റീവ്; കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 25/08/2024


കുവൈത്ത് സിറ്റി: രാജ്യത്ത് കുരങ്ങുപനിയെന്ന് സംശയിച്ചിരുന്ന ആറ് കേസുകളിലെ പരിശോധനാ ഫലം നെഗറ്റീവ്. തുടർന്ന് സാംക്രമികരോഗ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനും തൊഴിലാളികൾക്കും വാക്സിനേഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വിപുലീകരിക്കാൻ ആരോഗ്യ മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള പ്രിവൻ്റീവ് ഹെൽത്ത് ടീമുകൾ ജഹ്‌റ ഗവർണറേറ്റിൽ ഒന്ന്, തലസ്ഥാനത്ത് ഒന്ന്, അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ രണ്ട് വീതം എന്നിങ്ങനെ കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്ന ആറ് കേസുകൾ നിരീക്ഷിക്കുകയായിരുന്നു.

ഈ കേസുകൾ മങ്കിപോക്സ് വൈറസിന് നെഗറ്റീവ് ആണെന്ന് ലബോറട്ടറി പരിശോധനാ ഫലങ്ങൾ സ്ഥിരീകരിച്ചു. വർഷത്തിൽ ഈ സമയത്ത് കൂടുതലായി കാണപ്പെടുന്ന ചിക്കൻപോക്‌സ് പോലുള്ള മറ്റ് പല ത്വക്ക് രോഗങ്ങളുടേയും ലക്ഷണങ്ങളോട് സാമ്യമുള്ളതാണ് മങ്കി പോക്സ് അണുബാധയുടെ ലക്ഷണങ്ങൾ എന്ന് വൃത്തങ്ങൾ വിശദീകരിച്ചു. അതുകൊണ്ട് സംശയാസ്പദമായ കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ലബോറട്ടറി പരിശോധനകൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നതുവരെ ആരോഗ്യ മന്ത്രാലയം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related News