ആകാശ് എയർലൈൻസ് കുവൈത്ത്-ഇന്ത്യ പ്രവർത്തനം ഇന്ത്യൻ അംബാസഡർ ഉദ്ഘടനം ചെയ്തു

  • 25/08/2024

 


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ എയർലൈൻ കമ്പനിയായ ആകാശ എയറിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം. രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുവൈത്തിൽ നിന്ന് മുംബൈയിലേക്കും തിരിച്ച് സർവീസ് നടത്തുന്നതിനാണ് ആകാശ എയറിന് അനുമതി. ഒരു ദിവസം ഒന്നെന്ന നിലയിൽ ആഴ്ചയിൽ ഏഴ് സർവീസുകളാകും ഉണ്ടായിരിക്കുക. കുവൈത്തിൽ നിന്ന് മുംബൈയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകളുള്ള ഒരു പുതിയ ഇന്ത്യൻ എയർലൈൻ ആരംഭിക്കുന്നത് ബിസിനസ്സ്, ടൂറിസം അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഡോ. ആദർശ് പറഞ്ഞു.

ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും ബന്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കാൻ സാധിക്കുന്നതിലെ സന്തോഷം ആകാശ എയർ സഹ സ്ഥാപകൻ പ്രവീൺ അയ്യർ പങ്കുവെച്ചു. ഈ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നേരിട്ടുള്ള സേവനം ആരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും കൂടുതൽ വഴികൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളിലേക്കും സർവീസ് വികസിപ്പിക്കുമെന്ന് ഡിപ്പാർട്ട്‌മെൻ്റിലെ ഫ്ലൈറ്റ് ഓപ്പറേഷനുകൾക്കായുള്ള എയർ ട്രാൻസ്‌പോർട്ട് കൺട്രോളർ റെയ്ദ് അൽ താഹർ വ്യക്തമാക്കിയിരുന്നു.

Related News