കുവൈത്തിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു; മാറ്റങ്ങൾ ഇങ്ങനെ

  • 26/08/2024


കുവൈത്ത് സിറ്റി: മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന ഉത്തരവിൽ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച ഒപ്പുവച്ചു. 

താഴെപ്പറയുന്ന കാബിനറ്റ് അംഗങ്ങളുടെ വകുപ്പുകളിൽ മാറ്റം

1. അബ്ദുൾറഹ്മാൻ ബദാ അൽ മുതൈരി - ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രി
2. ഡോ. നോറ ഖാലിദ് അൽ മഷാൻ - പൊതുമരാമത്ത് മന്ത്രി
3. ഒമർ സൗദ് അബ്ദുൽ അസീസ് അൽ ഒമർ - വാർത്താവിനിമയ കാര്യ സഹമന്ത്രി
4. മഹ്മൂദ് അബ്ദുൽ അസീസ് മഹ്മൂദ് ബുഷെഹ്രി - വൈദ്യുതി, ജലം, പുനരുപയോഗ ഊർജം മന്ത്രി
5. ഡോ. അമ്തൽ ഹാദി ഹയീഫ് അൽ ഹുവൈല - സാമൂഹിക കാര്യ, കുടുംബ, ബാലകാര്യ മന്ത്രി 

പുതിയ ക്യാബിനറ്റ് മന്ത്രിമാർ

1. ഖലീഫ അബ്ദുല്ല ദാഹി അജീൽ അൽ അസ്കർ - വാണിജ്യ വ്യവസായ മന്ത്രി
2. അബ്ദുല്ലത്തീഫ് ഹമദ് ഹമദ് അൽ മെഷാരി - മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയും
3. ഡോ. നാദിർ അബ്ദുല്ല മുഹമ്മദ് അൽ ജല്ലൽ - ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി, വിദ്യാഭ്യാസ ആക്ടിംഗ് മന്ത്രി4. നോറ സുലൈമാൻ അൽ ഫസ്സം - ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയും 

ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും അത് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

Related News