സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പരാതി നൽകുന്നതിന് ഉൾപ്പെടെ പുതിയ ഡിജിറ്റൽ സംവിധാനവുമായി കുവൈറ്റ് മാൻപവർ

  • 26/08/2024


കുവൈത്ത് സിറ്റി: രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിവര സാങ്കേതിക വകുപ്പുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണെന്ന് മാൻപവർ അതോറിറ്റിയിലെ ലേബർ പ്രൊട്ടക്ഷൻ സെക്ടർ വൃത്തങ്ങൾ പറഞ്ഞു. ഈ അപ്‌ഡേറ്റുകൾ വഴി തൊഴിലാളികൾക്ക് പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാനും ട്രാക്ക് ചെയ്യാനും സാധിക്കും. കൂടാതെ, കാണാതായെന്നുള്ള റിപ്പോർട്ടുകൾ പരിശോധിക്കാനും, ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യാനും, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും.

തൊഴിൽ മേഖലയെ നിയന്ത്രിക്കുന്ന പ്രസക്തമായ നിയമങ്ങൾ, തീരുമാനങ്ങൾ, ചട്ടങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴിലാളികളുടെ പ്രകടനവും തൊഴിലുടമയുടെ ബാധ്യതകൾ അവർ നിറേറ്റുന്നുണ്ടെന്ന് നിരീക്ഷിക്കാനുമാണ് പുതിയ സംവിധാനം. അതോറിറ്റി നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ വിവരങ്ങൾ വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കുന്നു.

Related News