സാംക്രമികേതര രോ​ഗങ്ങൾ വർധിക്കുന്നു; അവബോധം കൂട്ടാൻ ക്യാമ്പയിനുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 26/08/2024

 


കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൻ്റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി, വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വാർഷിക കാമ്പയിൻ ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ. അബീർ അൽ-ബഹോ വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുകയും അവയ്ക്ക് കാരണമാകുന്ന അപകട ഘടകങ്ങളെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പ്രത്യേകിച്ച് ശാരീരിക നിഷ്‌ക്രിയത്വം, പുകവലി, പൊണ്ണത്തടി എന്നിവ രാജ്യത്ത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ. കുവൈത്തിൽ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന അപകടസാധ്യത ഘടകങ്ങളിൽ ഗണ്യമായ വർധനയുണ്ടെന്ന് ഡോ. അൽ-ബാഹോ മുന്നറിയിപ്പ് നൽകി. പുകവലി നിരക്ക് പുരുഷന്മാരിൽ ഏകദേശം 42.6 ശതമാനവും സ്ത്രീകളിൽ 2.9 ശതമാനവും ആണെന്നും ഇത് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News