റെസിഡൻസി തട്ടിപ്പ് , വ്യാജരേഖ ചമയ്ക്കൽ; കുവൈത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ

  • 26/08/2024


കുവൈത്ത് സിറ്റി: റെസിഡൻസി തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ചരക്ക് ഗതാഗത കമ്പനികൾ വഴി കൃത്രിമം എന്നിവയിൽ ഏർപ്പെട്ടിരുന്ന സംഘം അറസ്റ്റിൽ. ഒരു കുവൈത്തി പൗരൻ, ഒരു ഈജിപ്ഷ്യൻ, ഒരു ലെബനീസ് പൗരൻ എന്നിവരാണ് പിടിയിലായത്. രാജ്യത്തുള്ള തൊഴിലാളികളുടെ റെസിഡൻസി അവരുടെ കമ്പനിയിലേക്ക് മാറ്റുന്നതിലും അവരുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലും പ്രതികൾ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പരമാവധി എണ്ണം വാഹന ഓപ്പറേറ്റിംഗ് ലൈസൻസുകൾ നേടുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. തുടർന്ന് കമ്പനിയുടെ കൂടുതല്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് അതോറിറ്റികൾ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, വ്യാജ രേകഖളാണ് ഇവര്‍ സമര്‍പ്പിച്ചതെന്ന് കണ്ടെത്തി. പ്രതികളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News