മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ സ്വീകരിച്ച് കുവൈറ്റ് അമീര്‍

  • 26/08/2024


കുവൈത്ത് സിറ്റി: മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ ബയാൻ കൊട്ടാരത്തില്‍ സ്വീകരിച്ച് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്‍ദുള്ള അല്‍ സബാഹ് എന്നിവരും സന്നിഹിതരായിരുന്നു. യോജിച്ച പ്രയത്‌നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാ പരിഗണനകൾക്കും മീതെ രാഷ്ട്രതാൽപ്പര്യം എപ്പോഴും ഉയർത്തുന്നതിനെക്കുറിച്ചും അമീര്‍ സംസാരിച്ചു. വികസനത്തിന്‍റെ പാതയിൽ മുന്നേറാനും പൗരന്മാര്‍ക്ക് എല്ലാം സേവനങ്ങളും ഉറപ്പാക്കാനും പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കണണെന്ന് അമീര്‍ നിര്‍ദേശിച്ചു. രാജ്യത്തിന് പുരോഗതിയുടെയും സമൃദ്ധിയുടെയും കാര്യത്തിൽ മികവോടെ പ്രവര്‍ത്തിക്കാൻ കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Related News