ശാസ്ത്രക്രിയക്കിടക്ക് അറ്റെൻഡൻസ് രേഖപ്പെടുത്താൻ പോകേണ്ട; കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 27/08/2024


കുവൈത്ത് സിറ്റി: ശസ്ത്രക്രിയകൾ ഉണ്ടായാൽ രാവിലെ ഒമ്പത് മുതൽ 10 വരെ വിരലടയാളം രേഖപ്പെടുത്താൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് പുറത്തുപോകരുതെന്ന് ആരോഗ്യ മന്ത്രാലയം ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ നഴ്‌സിംഗ് സ്റ്റാഫുകൾക്ക് നിർദ്ദേശം നൽകി. വിരലടയാളം പതിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ ഹാജർ സംബന്ധിച്ച് ത്രിപ്പിൾ ഫിം​ഗർപ്രിന്റ് സിസ്റ്റം അംഗീകരിച്ചതിന് ശേഷമാണ് പുതിയ സർക്കുലർ. സർജിക്കൽ ഓപ്പറേഷനുകളും മറ്റ് അടിയന്തര ജോലികളും ചെയ്യുന്ന സാഹചര്യം കാരണം വിരലടയാളം രേഖപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ പിന്നീട് പൂർത്തിയാക്കേണ്ട മാനദണ്ഡങ്ങളാണ് സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്.

Related News