കുവൈറ്റ് സിറ്റിയിലെ 9 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 27/08/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റൽ ഗവർണറേറ്റിലെ 9 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും കണ്ടെത്തി. ശുചിത്വ നിയമങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിലും സുരക്ഷയിലും അതോറിറ്റിയുടെ ഭാ​ഗത്ത് നിന്ന് വീട്ടുവീഴ്ചയുണ്ടാവില്ലെന്നും കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും ക്യാപിറ്റൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അലി അൽ കന്ദരി പറഞ്ഞു.

Related News