30,000-ത്തിലധികം ​ഗാർഹിക തൊഴിലാളികൾ സ്വകാര്യമേഖലയിലേക്ക് ട്രാൻസ്ഫറിനായി അപേക്ഷ നൽകി

  • 27/08/2024


കുവൈത്ത് സിറ്റി: 30,000-ത്തിലധികം ​ഗാർഹിക തൊഴിലാളികൾ പുതിയ ട്രാൻസ്ഫർ തീരുമാനം പ്രയോജനപ്പെടുത്തിയതായി മാൻപവർ അതോറിറ്റി. സെപ്തംബർ 12ന് മുമ്പ് ഇത് 40,000 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാൻസ്ഫർ അഭ്യർത്ഥനകളിലെ കുതിച്ചുചാട്ടം സ്ഥിരമായ അസന്തുലിതാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ദ്ധനായ ബസ്സാം അൽ ഷമ്മരി പറഞ്ഞു. ഈ സാഹചര്യം തൊഴിലാളി റിക്രൂട്ട്‌മെൻ്റിനെ നിയന്ത്രിച്ചിരിക്കുന്ന റെഗുലേറ്ററി ചട്ടങ്ങളിലെ ദീർഘകാല പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്നു. 

സാമ്പത്തിക മേഖലയിലെ തടസ്സങ്ങൾക്കും ഗണ്യമായ തൊഴിൽ ശക്തി ക്ഷാമത്തിനും ഇടയാക്കുന്നുണ്ടെന്നും അദ്ദഹേം പറഞ്ഞു. ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച ട്രാൻസ്ഫർ തീരുമാന പ്രകാരം​ ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക വ്യവസ്ഥകളിൽ സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുവദിക്കുന്നുണ്ട്. വൻ തോതിൽ തൊഴിലാളികൾ ഈ ട്രാൻസ്ഫറിനായി അഭ്യർത്ഥിക്കുന്നത്. മാൻപവറിൻ്റെ നടപടിക്രമങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റിയിലെ പിഴവുകൾ തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട്.

Related News