ടിക് ടോക്കിലെ ​ഗെയിമുകൾക്കായി ചെലവഴിച്ചത് 20,000 ദിനാർ; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

  • 28/08/2024


കുവൈത്ത് സിറ്റി: കുട്ടികളെ ശ്രദ്ധിക്കാനും അവർ വാങ്ങുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ ആയ ഗെയിമുകൾ നിരീക്ഷിക്കാനും മാതാപിതാക്കളോട് നിർദേശിച്ച് വഞ്ചനകൾക്കും തട്ടിപ്പുകൾക്കുമെതിരെ സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പിലെ സപ്പോർട്ട് സർവീസസ് വിഭാഗത്തിൻ്റെ ആക്ടിംഗ് ഹെഡ് ലെഫ്റ്റനൻ്റ് കേണൽ അമ്മാർ ഹമീദ് അൽ സർറഫ്. സോഷ്യൽ മീഡിയ വഴി അവർ നടത്തുന്ന ആശയവിനിമയം എല്ലാം ശ്രദ്ധിക്കണം.

ടിക് ടോക്കിലെ ചില ​ഗെയിമുകൾക്കായി 20,000 ദിനാർ ചെലവഴിച്ച് മകളെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ കുവൈത്തി വിദ്യാർത്ഥിയുടെ രക്ഷിതാവ് സഹായം അഭ്യർത്ഥിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങളാണ് കുവൈത്തിലെ വഞ്ചനയുടെ പ്രധാന ഉറവിടം. സൈബർ ക്രൈം നിയമത്തെക്കുറിച്ചുള്ള അറിവ് വ്യക്തിയുടെയും മറ്റുള്ളവരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാർഗമാണ്. വ്യാജ വെബ്‌സൈറ്റുകളിൽ വഴി ഫോൺ നമ്പറുകൾ ചോർത്തുന്നതിനെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News