വിദ്യാഭ്യാസവും തൊഴിൽ റോളുകളുമായി ബന്ധിപ്പിക്കുന്ന പുതിയ നിയമത്തിനെതിരെ വിമർശനം

  • 29/08/2024


കുവൈത്ത് സിറ്റി: തൊഴിൽപരമായ വിവരണങ്ങളെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരവുമായി ബന്ധിപ്പിക്കുന്നതിനുള്ള മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിൽ സാമ്പത്തിക വിദഗ്ധരിൽ നിന്നും വ്യവസായ ഉദ്യോഗസ്ഥരിൽ നിന്നും വിമർശനം ഉയരുന്നു. ഈ തീരുമാനം കർക്കശമാണെന്നും തൊഴിൽ വിപണിയുടെ പ്രായോഗിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നുമാണ് വിമർശനം ഉന്നയിക്കുന്നവരുടെ വാദം.

അതോറിറ്റിയുടെ ഏകപക്ഷീയവും അപ്രായോഗികവുമായ സമീപനമായി കരുതുന്ന കാര്യങ്ങളിൽ സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലെ പല റോളുകൾക്കും ഒരു യൂണിവേഴ്സിറ്റി ബിരുദം ആവശ്യമില്ലെന്നാണ് അവർ വാദിക്കുന്നുത്. പ്രായോഗിക അനുഭവവും വൈദഗ്ധ്യവും പലപ്പോഴും ഈ തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യതകളേക്കാൾ ആവശ്യമായി വരും. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി സാമ്പത്തിക പദ്ധതികളിൽ അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്നും അവർ ചൂണ്ടിക്കാട്ടി.

Related News