ആരോഗ്യ പരിരക്ഷാ ചെലവ് ഉയർന്നതായി ഉയർന്നതായി റിപ്പോർട്ട്

  • 29/08/2024


കുവൈത്ത് സിറ്റി: ജനങ്ങളുടെ ആരോഗ്യ പരിപാലനച്ചെലവ് വർധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 2018ലെ 398 ദിനാറിൽ നിന്ന് 2022ൽ 499 ദിനാറായി ഒരു വ്യക്തിയുടെ ആരോഗ്യ പരിപാലനച്ചെലവ് വർധിച്ചു. സർക്കാർ ആരോഗ്യമേഖലയിൽ കുവൈത്തി ഡോക്ടർമാരുടെ അനുപാതം 40.8 ശതമാനം ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുവൈത്തി ദന്തഡോക്ടർമാരുടെ ശതമാനം 2022-ൽ 75.1 ശതമാനമായി വർധിച്ചു. എന്നാലും സർക്കാർ ആരോഗ്യ മേഖലയിൽ കുവൈത്തി നഴ്‌സുമാരുടെ ശതമാനം 4.9 ശതമാനം മാത്രമാണ്.

സർക്കാർ ആശുപത്രികളിലെ ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്ക് സന്ദർശനങ്ങളിൽ ഗണ്യമായ വർധനവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, 2022ൽ ഇത് 3,906,173 ആയി. വ്യക്തിഗത സന്ദർശന നിരക്ക് 2018-ൽ 0.7 ശതമാനത്തിൽ നിന്ന് 2022-ൽ 0.8 ശതമാനമായി ആയി വർധിച്ചു. അതേസമയം, ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രികളിലെ എമിർജൻസി പ്രവർത്തനങ്ങൾ കുറഞ്ഞു. 2018ലെ 70.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022ൽ മൊത്തം പ്രവർത്തനങ്ങളുടെ 54.3 ശതമാനമായിട്ടുണ്ട്.

Related News