കുവൈത്തിൽ വ്യാജ കോളുകളുടെ നിരക്കിൽ കുറവുണ്ടായതായി സിട്രാ

  • 29/08/2024


കുവൈത്ത് സിറ്റി: ഈ വർഷം വ്യാജ കോളുകളുടെ നിരക്കിൽ കുറവുണ്ടായതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ). രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ സഹകരണത്തോടെ വ്യാജ കോളുകൾ എന്ന പ്രതിഭാസത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി അതോറിറ്റി വ്യക്തമാക്കി. വ്യാജ കോളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിൽ ഈ ശ്രമങ്ങൾ വിജയിച്ചുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 

എല്ലാവർക്കും സുരക്ഷിതമായ ആശയവിനിമയ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി കൂടുതൽ ഫലപ്രദമായ തന്ത്രങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിൽ തുടർന്നും പ്രവർത്തിക്കുമെന്ന് സിട്രാ സ്ഥിരീകരിച്ചു. നേരത്തെ നിയമപരമായ സ്ഥാപനങ്ങൾക്കായി "കാഷിഫ്" എന്ന സേവനം സിട്ര ആരംഭിച്ചിരുന്നു. കോൾ സ്വീകർത്താവിന് വിളിക്കുന്നയാളുടെ പേരും നമ്പറും ലഭിക്കുന്നതിനുള്ള സംവിധാനമാണിത്. ഈ സേവനം അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള കോളുകൾ കുറയ്ക്കാൻ ലക്ഷ്യമിടുന്നു.

Related News