കുവൈത്തിന്റെ ചരിത്രത്തിലെ 17-ാമത്തെ വനിത മന്ത്രിയായി നോറ അൽ ഫസാം

  • 29/08/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ 17-ാമത്തെ വനിത മന്ത്രി എന്ന നിലയിൽ സ്ഥാനമേറ്റെടുത്ത് നോറ അൽ ഫസാം. ധനകാര്യ മന്ത്രിയായും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയായുമാണ് നോറ അൽ ഫസാമിനെ നിയമിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ മുന്നേറ്റം അടയാളപ്പെടുത്തുന്നത്. രാജ്യത്തിൻ്റെ വികസനം നയിക്കുന്നതിൽ കുവൈത്തി സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് കൂടിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 

കഴിഞ്ഞ ദശകത്തിൽ, നിരവധി കുവൈത്തി സ്ത്രീകൾ പ്രമുഖ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നിരുന്നു. മന്ത്രിമാരായും യൂണിവേഴ്സിറ്റി പ്രസിഡൻ്റുമാരായും അംബാസഡർമാരായും കൂടാതെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായും വനിതകൾ സേവനമനുഷ്ഠിച്ചു, അവരുടെ സ്വാധീനം പൊതുമേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിച്ചു, പലരും സ്വകാര്യമേഖലയിൽ കാര്യമായ റോളുകൾ വഹിക്കുന്നു. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിലും കുവൈത്തി സ്ത്രീകൾ മികവോടെ പ്രവർത്തിക്കുന്നുണ്ട്.

Related News