കുവൈത്തിൻ്റെ സാമ്പത്തിക വളർച്ചയെ പുതിയ വിമാനത്താവള പദ്ധതി സഹായിക്കുമെന്ന് മന്ത്രി

  • 30/08/2024


കുവൈത്ത് സിറ്റി: പുതിയ വിമാനത്താവള പദ്ധതി (ടി2) രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ വലിയ പിന്തുണ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ. 'പുതിയ കുവൈത്ത് 2035' എന്ന കാഴ്ചപ്പാടിന് സഹായകമാകുന്ന വിധത്തിൽ രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ദേശീയ പദ്ധതികളിലൊന്നാണ് ഇത്. ടെർമിനൽ രണ്ട് പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ഏജൻസികളുമായുള്ള കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

നിർദ്ദിഷ്ട തീയതികൾക്കുള്ളിലും കരാറിൻ്റെ ടൈംടേബിളിനുള്ളിലും പദ്ധതി വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകതയിൽ ഏകകണ്ഠമായി ധാരണയിലെത്തി. ഷെഡ്യൂൾ ചെയ്ത ടൈംടേബിൾ അനുസരിച്ച് വിമാനത്താവള പദ്ധതി പൂർത്തിയാക്കാൻ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനുള്ള സർക്കാരിൻ്റെ താൽപര്യവും അവർ വ്യക്തമാക്കി. രാജ്യത്തെ വ്യോമഗതാഗത മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News