പ്രാദേശിക പ്രതിസന്ധി, പണപ്പെരുപ്പം; കുവൈത്തിൽനിന്നുള്ള വേനൽക്കാല യാത്രകളിൽ വൻ കുറവ്

  • 30/08/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനലവധിക്കാലത്ത് യാത്രയിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ. ട്രാവൽ, ടൂറിസം മേഖലകളിലെ സഞ്ചാരികളെ നേരിട്ട് സ്വാധീനിച്ച നിരവധി ഘടകങ്ങളാണ് ഇതിന് കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ഘടകങ്ങളിൽ പ്രധാനമായും പ്രാദേശികമായ സംഘർഷങ്ങൾ, പണപ്പെരുപ്പം, സാമ്പത്തിക ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ടിക്കറ്റ് റിസർവേഷനിൽ 30 ശതമാനം കുറവുണ്ടായതായി ട്രാവൽ ആൻഡ് ടൂറിസം ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ പറയുന്നു.

വിവിധ രാജ്യങ്ങളിലെ പണപ്പെരുപ്പം, രാഷ്ട്രീയ സംഭവങ്ങൾ, പ്രത്യേകിച്ച് ഗാസയിലെയും ലെബനനിലെയും സ്ഥിതിഗതികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ ഈ ഇടിവിനെ സ്വാധീനിക്കുന്നുണ്ട്. മുമ്പ് വ്യാഴം മുതൽ ശനി വരെ വാരാന്ത്യങ്ങളിൽ പതിവായി യാത്ര ചെയ്തിരുന്ന ജീവനക്കാർക്ക് ഫിംഗർപ്രിൻ്റ് ഹാജർ സംവിധാനം നടപ്പിലാക്കിയതോടെ ദൂരെ യാത്രകൾ ഒഴിവാക്കേണ്ടതായി വന്നു. ഇപ്പോൾ അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാത്രമാണ് ഇവരുടെ പരിമിതപ്പെടുത്തിയിരിക്കുന്നു.

Related News