വിസ ചട്ടങ്ങളിൽ ഉൾപ്പെടെ ഇളവ്; കുവൈത്തിലെ അപ്പാർട്ട്മെൻ്റുകൾക്ക് ആവശ്യക്കാരേറി

  • 30/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കുന്ന ഗൾഫ് വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ, ഹ്രസ്വകാല അപ്പാർട്ട്മെൻ്റുകൾക്ക് ആവശ്യക്കാരേറി. പ്രത്യേകിച്ച് ഒരു മാസത്തെ താമസത്തിനുള്ള അപ്പാർട്ട്മെന്റുകളുടെ ഡിമാൻഡിൽ ഗണ്യമായ വർദ്ധനവ് പ്രോപ്പർട്ടി മാനേജർമാർ നിരീക്ഷിച്ചു. വിസിറ്റ് വിസ നിയന്ത്രണങ്ങളിൽ അടുത്തിടെ ഇളവ് വരുത്തിയതും രാജ്യത്ത് പുതിയ പ്രോജക്ടുകൾ ആരംഭിച്ചതും അപ്പാർട്ടുമെൻ്റുകളുടെ ആവശ്യം കൂടുതൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിസിറ്റ് വിസകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് ദീർഘകാല-ഹ്രസ്വകാല റിസർവേഷനുകൾക്ക് ഒക്യുപ്പൻസി നിരക്ക് 70 ശതമാനം ആയിരുന്നു. വിസ മാറ്റങ്ങളും കുടുംബ സന്ദർശനങ്ങളും ഉൾപ്പെടുത്തിയതിനെത്തുടർന്ന് ഈ കണക്ക് 85 ശതമാനം ആയി ഉയർന്നുവെന്ന് സാറാ പ്ലാസ, സാറാ പാലസ് ഹോട്ടലുകളുടെ സിഇഒ മഹമൂദ് അൽ റൂബി പറഞ്ഞു. നിലവിൽ, ലിവിംഗ് റൂമുള്ള ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിൻ്റെ വാടക വില 560 ദിനാർ ആണ്. അതേസമയം ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് 350 ദിനാർ വിലയുണ്ട്-ഈ വർഷത്തിൻ്റെ തുടക്കത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനം വർധന വന്നിച്ചുണ്ട്.

Related News