ഓൺലൈൻ ഗെയിമുകൾ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് നിർദേശം

  • 30/08/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ തട്ടിപ്പുകളുടെ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ കോംബാറ്റിംഗ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിലെ സപ്പോർട്ട് സർവീസസ് യൂണിറ്റിൻ്റെ ആക്ടിംഗ് ഹെഡ് ലെഫ്റ്റനൻ്റ് കേണൽ അമ്മാർ ഹമീദ് അൽ സർറഫ്. കുട്ടികളെ അവർ കളിക്കുന്ന ഗെയിമുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഒപ്പം അവരുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളും നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടിക് ടോക്കിലെ ചില ​ഗെയിമുകൾക്കായി 20,000 ദിനാർ ചെലവഴിച്ച് മകളെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ കുവൈത്തി വിദ്യാർത്ഥിയുടെ രക്ഷിതാവ് സഹായം അഭ്യർത്ഥിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വരുന്ന പരസ്യങ്ങളാണ് കുവൈത്തിലെ വഞ്ചനയുടെ പ്രധാന ഉറവിടം. സൈബർ ക്രൈം നിയമത്തെക്കുറിച്ചുള്ള അറിവ് വ്യക്തിയുടെയും മറ്റുള്ളവരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാർഗമാണ്. വ്യാജ വെബ്‌സൈറ്റുകളിൽ വഴി ഫോൺ നമ്പറുകൾ ചോർത്തുന്നതിനെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News