വ്യാജ ഇൻവോയ്സികൾ വഴി പ്രവാസി 450,000 ദിനാർ തട്ടിയെടുത്തു; അന്യോഷണം

  • 30/08/2024

  


കുവൈത്ത് സിറ്റി: ഒരു ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ ഇൻവോയ്‌സുകളിൽ കൃത്രിമം കാണിച്ചതിന് ഒരു പ്രവാസിക്കെതിരെ അന്വേഷണം. ഡെപ്യൂട്ടി അറ്റോർണി ജനറലിൻ്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടത്തുന്നത്. അനധികൃതമായുള്ള 450,000 ദിനാർ ആണ് പിടിച്ചെടുത്തിട്ടുള്ളത്. കമ്പനിയുടെ മാനേജറായ കുവൈത്തി പൗരനാണ് ഹവല്ലി സ്‌ക്വയർ പോലീസ് സ്‌റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്തത്. കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രവാസി ജംഇയകളുമായുള്ള ഇടപാടുകളിൽ വ്യാജ ഇൻവോയ്‌സുകൾ വഴി 450,000 ദിനാർ തട്ടിയെടുത്തെന്നാണ് ആരോപണം. വിദഗ്ധരുടെ ഓഡിറ്റുകളിൽ പ്രവാസി സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും തിരിച്ചുനൽകിയ സാധനങ്ങൾക്കും വേണ്ടിയുള്ള ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Related News