പൊതുമേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ

  • 30/08/2024


കുവൈത്ത് സിറ്റി: 2010നും 2024നും ഇടയിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ ശതമാനം 74 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർന്നതായി സർക്കാർ റിപ്പോർട്ട്. അതേസമയം, ഇതേ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ വിഹിതം 26 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. സർക്കാർ ജോലികളിൽ സമ്പൂർണ കുവൈത്തിവത്കരണം കൈവരിക്കാൻ സിവിൽ സർവീസ് കമ്മീഷനെ ചുമതലപ്പെടുത്തിയത് മുതൽ പ്രവാസി തൊഴിലാളികൾക്ക് പകരം പൗരന്മാരെ നിയമിക്കുക സർക്കാരിന്റെ നയമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നുത്. 

ഇതിനൊപ്പം തൊഴിലാളികളുടെ സാമ്പത്തിക പ്രകടനത്തിലെ ബലഹീനതയെ സൂചിപ്പിക്കുന്ന ഉൽപ്പാദനക്ഷമതാ നിലവാരത്തിലുള്ള ഇടിവും റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നുണ്ട്. ജനസംഖ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട് കുവൈത്ത് അസന്തുലിതാവസ്ഥ നേരിടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, മൊത്തം ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരും 70 ശതമാനം പ്രവാസികളും എന്ന നിലയിലാണ് ഇപ്പോഴുള്ള കണക്കുകൾ.

Related News