കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും റെസിഡൻസി നിയമലംഘകരെ പിടിക്കാൻ പരിശോധന കർശനമാക്കുന്നു

  • 31/08/2024


കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും റെസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധനാ ക്യാമ്പയിൻ കർശനമാക്കാൻ നിർദേശം. തൊഴിൽ വിപണിയിൽ നിയന്ത്രണം കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി. മാൻപവർ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബിയുടെയും ബോർഡ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗം ചേർന്നിരുന്നു. 

തൊഴിൽ വിപണി സംവിധാനം വികസിപ്പിക്കുന്നതിലും അതിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും അതോറിറ്റിയുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും അതിൻ്റെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങളും നിർദ്ദേശങ്ങളും യോ​ഗത്തിൽ ചർച്ചയായി. റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെയുള്ള സുരക്ഷാ ക്യാമ്പയിനുകളെ കുറിച്ചും നേരിടാനുള്ള സംവിധാനത്തെക്കുറിച്ചും മന്ത്രിക്ക് ബന്ധപ്പെട്ട അധികൃതർ വിശദീകരണവും നൽകി.

Related News