കുവൈത്തിലെ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ

  • 31/08/2024


കുവൈത്ത് സിറ്റി: ഇന്ന് രാത്രിയിലും വരും ദിവസങ്ങളിലും രാജ്യത്ത് താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. പ്രത്യേകിച്ച് രാത്രിയിൽ കുവൈത്തിലും സൗദി അറേബ്യയുടെ വടക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങളിലും കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ വീശാനാണ് സാധ്യത. കുവൈത്തിലെ മരുഭൂപ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 24-28 ഡിഗ്രി സെൽഷ്യസിനും കുവൈത്ത് സിറ്റിയിൽ 31-33 ഡിഗ്രി സെൽഷ്യസിനും ഇടയിലും പരമാവധി 41-46 ഡിഗ്രി സെൽഷ്യസിനും ഇടയിലാകാം. 50 ഡിഗ്രി സെൽഷ്യസിലെത്തുന്ന കൊടും ചുട് അവസാനിക്കുകയാണ് എന്നാണ് വിലയിരുത്തൽ.

Related News