ഗവർമെന്റ് ഓഫീസുകളിൽ സായാഹ്ന ഷിഫ്റ്റ് വർക്ക് സംവിധാനം

  • 31/08/2024


കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിൽ സായാഹ്ന ഷിഫ്റ്റിൽ പ്രവർത്തിക്കാനുള്ള സംവിധാനം സ്റ്റേറ്റ് സ്ഥാപനങ്ങളിലെ സേവന മേഖലയിൽ നടപ്പാക്കും. 10 ദിവസത്തിനകം ഇത് സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാട് സമർപ്പിക്കാൻ സിവിൽ സർവീസ് ബ്യൂറോ കൗൺസിൽ സർക്കാർ ഏജൻസികളോട് ആവശ്യപ്പെട്ടു. സായാഹ്ന പ്രവർത്തന സമയം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഏജൻസികളുടെ കൂടെ ഭാ​ഗം അറിഞ്ഞ ശേഷം എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് വേഗത്തിലാക്കാനാണ് സർക്കാർ താത്പര്യപ്പെടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News