ഫർവാനിയ ആശുപത്രിയിൽ ഗ്ലോക്കോമ ചികിത്സയ്ക്കുള്ള ആധുനിക ശസ്ത്രക്രിയ ആരംഭിച്ചു

  • 31/08/2024


കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിൽ ഗ്ലോക്കോമ ചികിത്സയ്ക്കുള്ള ആധുനിക ശസ്ത്രക്രിയ ആരംഭിച്ചു. ഫർവാനിയ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. യൂസഫ് അൽ ഹറാസ്, ഗ്ലോക്കോമ ചികിത്സിക്കുന്നതിനുള്ള ഏറ്റവും പുതിയ മൈക്രോ സർജറികളിലൊന്ന് ഡിപ്പാർട്ട്‌മെൻ്റിൽ ആരംഭിച്ചതായി അറിയിച്ചു. ഗ്ലോക്കോമ സ്പെഷ്യലിസ്റ്റായ ഡോ. അബ്ദുള്ള അൽ കന്ദരിയാണ് ശസ്ത്രക്രിയ നടത്തിയത്. ആധുനിക ഐ വാച്ച് സിസ്റ്റം ഉപകരണം ഘടിപ്പിച്ചാണ് ശസ്ത്രക്രിയ. ഗ്ലോക്കോമ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളിൽ ഒന്നാണിത്. ലോകമെമ്പാടും ലഭ്യമായ ഏറ്റവും മികച്ച ചികിത്സകൾ നൽകുന്നതിനും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ആരോ​ഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാ​ഗമായാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളത്.

Related News