മെഡിക്കൽ സപ്പോർട്ട് സ്റ്റാഫിന് മൂന്നാമത്തെ വിരലടയാള ഹാജർ നിർബന്ധമാക്കി പുതിയ സർക്കുലർ

  • 31/08/2024


കുവൈത്ത് സിറ്റി: മെഡിക്കൽ സപ്പോർട്ട് സ്റ്റാഫിൽ മൂന്നാമത്തെ വിരലടയാള ഹാജർ സംവിധാനം പ്രയോഗിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. ആരോഗ്യ ജില്ലകൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ ഡയറക്ടർമാർക്കാണ് സർക്കുലർ അയച്ചിട്ടുള്ളത്. ജീവനക്കാർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ വിരലടയാള ഹാജർ രേഖപ്പെടുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ആരോഗ്യമന്ത്രിയുടെ നിർദ്ദേശങ്ങളും മെഡിക്കൽ സപ്പോർട്ട് പ്രൊഫഷൻസ് നിയമം നമ്പർ 70/ 2020 ലെ ആർട്ടിക്കിൾ 80, 81 എന്നിവയും അടിസ്ഥാനമാക്കി 89/2024-ലെ സർക്കുലർ പ്രകാരം, മെഡിക്കൽ സപ്പോർട്ട് സ്റ്റാഫ് ഔദ്യോഗിക പ്രവൃത്തിസമയത്ത് ജോലിസ്ഥലത്ത് തങ്ങളുടെ സാന്നിധ്യം തെളിയിക്കാൻ ബാധ്യസ്ഥരാണ്. പ്രവർത്തി ദിവസം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ 60 മിനിറ്റിനുള്ളിൽ വീണ്ടും വിരലടയാളം രേഖപ്പെടുത്തണം.

Related News