കുട്ടിയെ പിതാവും ബന്ധുവും കൂട്ടാളിയും പീഡിപ്പിച്ച സംഭവം; കടുത്ത നിലപാടുമായി കുവൈറ്റ് മനുഷ്യാവകാശ ബ്യൂറോ

  • 01/09/2024


കുവൈത്ത് സിറ്റി: ഒരു കുവൈത്തി പെൺകുട്ടിയെ പിതാവും ബന്ധുവും മറ്റൊരു പൗരനും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ ബ്യൂറോ അഗാധമായ ഖേദവും നിരാശയും പ്രകടിപ്പിച്ചു. കുറ്റക്കാർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ ബ്യൂറോ ആവശ്യപ്പെട്ടു. സംഭവം സൂക്ഷ്‌മമായി നിരീക്ഷിക്കാനും അക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിനോടാണ് നിർദേിച്ചിട്ടുള്ളത്. 

നിയമം നമ്പർ 21/2015 പ്രകാരം കുട്ടികൾക്ക് എല്ലാ തരത്തിലുള്ള സംരക്ഷണവും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്യൂറോ കൗൺസിലിനോട് ആവശ്യപ്പെട്ടു. അക്രമം, പീഡനം, ഉപദ്രവം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും തമ്മിലുള്ള സഹകരണത്തിൻ്റെ ആവശ്യകത ദേശീയ മനുഷ്യാവകാശ ബ്യൂറോ ഊന്നിപ്പറഞ്ഞു

Related News