ജീവനക്കാരുടെ പിരിച്ചുവിടൽ അഭ്യർത്ഥനകൾക്ക് ഇനി മുതൽ കർശനമായ നിയമങ്ങൾ

  • 01/09/2024


കുവൈത്ത് സിറ്റി: സർവീസ് അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷകൾ സംബന്ധിച്ച് എല്ലാ മന്ത്രാലയ ജീവനക്കാർക്കുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി മൻസൂർ അൽ ദൈഹാനി അംഗീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെൻ്റ് സെക്ടറിനുള്ളിലെ സർവീസ് അവസാനിപ്പിക്കുന്നതിനുള്ള അപൂർണ്ണമായ അപേക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം പുറപ്പെടുവിക്കാൻ അണ്ടർ സെക്രട്ടറിയെ പ്രേരിപ്പിച്ചത്.

രാജിയിലൂടെയോ റിട്ടയർമെൻ്റിലൂടെയോ സേവനം അവസാനിപ്പിക്കുന്നതിനുള്ള അഭ്യർത്ഥിക്കുമ്പോൾ ജീവനക്കാർക്ക് അവരുടെ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുന്നത് തടയാൻ ഇത് ലക്ഷ്യമിടുന്നു. പുതിയ മാർഗ്ഗനിർദ്ദേശത്തിൽ അഞ്ച് ഘട്ടങ്ങളാണ് ഉൾപ്പെടുന്നത്. റിട്ടയർമെൻ്റ് അവകാശത്തിൻ്റെ അവലോകനം, അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ, അപേക്ഷിക്കുന്ന തീയതിയും ലീവ് ബാലൻസും, ഫയൽ റിവ്യ, ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും എന്നിങ്ങനെ എങ്ങനെ കൃത്യമായി അപേക്ഷിക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News